മൂന്ന് എമിറാത്തി വാഹനവ്യൂഹങ്ങൾ കൂടി ദുരിതാശ്വാസ, വൈദ്യസഹായങ്ങളുമായി ഒരാഴ്ചയ്ക്കുള്ളിൽ ഗാസയിലെത്തി

ദുബായ് : യുഎഇയുടെ 'ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3' ന്റെ ഭാഗമായി, പാലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി മൂന്ന് എമിറാറ്റി മാനുഷിക സഹായ സംഘങ്ങൾ ഗാസ മുനമ്പിൽ പ്രവേശിച്ചു. 35 ട്രക്കുകൾ അടങ്ങുന്ന സംഘങ്ങൾ 100 ടണ്ണിലധികം മെഡിക്കൽ സാധനങ്ങൾ ഉൾപ്പെടെ 248.9 ടണ്ണിലധികം സഹായം വഹിച്ചു. ഡയാലിസിസ് മെഷീനുകൾ, അൾട്രാസൗണ്ട് ഉപകരണങ്ങൾ, വീൽചെയറുകൾ, ശ്വസന മാസ്കുകൾ, മെഡിക്കൽ ഉപഭോഗവസ്തുക്കൾ, മരുന്നുകൾ, ഭക്ഷണ സാമഗ്രികൾ, ഷെൽട്ടർ ടെന്റുകൾ, എന്നിവ സഹായത്തിൽ ഉൾപ്പെടുന്നു. ഇതോടെ ഓപ്പറേഷന്റെ കീഴിൽ ഇതുവരെ പാലസ്തീൻ ജനതയ്ക്ക് വിതരണം ചെയ്ത ആകെ എമിറാറ്റി സഹായം 29,274 ടൺ കവിഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും പലസ്തീൻ ജനതയ്ക്ക് മാനുഷിക സഹായം വർദ്ധിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ, ഗാസ മുനമ്പിലെ എല്ലാ ബാധിത ഗ്രൂപ്പുകൾക്കും സഹായം നൽകുക എന്നതാണ് ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 ലക്ഷ്യമിടുന്നത്.
0 comments