സിപിആർ പരിശീലനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു

മസ്‌ക്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം വനിതാവേദിയുടെ നേതൃത്വത്തിൽ അടിസ്ഥാന ജീവൻ രക്ഷാ ക്ലാസും സിപിആർ പരിശീലനവും സംഘടിപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമ്പാശേരി ചാപ്റ്ററുമായി സഹകരിച്ച് കൊണ്ടായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.
ഡാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടന്ന പരിശീലനത്തിൽ നൂറിലേറെപേർ പങ്കെടുത്തു. ഐഎംഎ പ്രസിഡണ്ട് ഡോക്ടർ ഹാഷിം വീരാൻകുട്ടി പരിശീലകരായെത്തിയ ഡോക്ടർമാരെ സദസിന് പരിചയപ്പെടുത്തി. ഐംഎംഎ നെടുമ്പാശേരി ചാപ്റ്ററിൻ്റെ ഒമാനിലെ തുടക്കം മുതൽ കഴിഞ്ഞ 11 വർഷക്കാലത്തെ സഹകരണവും കേരള വിഭാഗം പ്രവാസി സമൂഹത്തിനായി നൽകുന്ന സേവനങ്ങളും ഡോക്ടർ ആമുഖഭാഷണത്തിൽ അനുസ്മരിച്ചു. ഡോക്ടർ നൈജൽ കുര്യാക്കോസ്, ഡോക്ടർ സഞ്ജീവ് നായർ, ഡോക്ടർ സുഹൈൽ, ഡോക്ടർ ഹനീഷ് ഹരിദാസ്, ഐഎംഎ സെക്രട്ടറി ഡോക്ടർ അഫ്താബ് മുഹമ്മദ് എന്നിവർ പരിശീലനം നൽകി. ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം പരിശീലനങ്ങൾ ഏറെ ആവശ്യമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വനിതാവിഭാഗം കോ ഓർഡിനേറ്റർ ശ്രീജ രമേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷനായി. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമ സെക്രട്ടറി സന്തോഷ് കുമാർ, പ്രവാസി ക്ഷേമനിധി ബോർഡ് അംഗം വിൽസൻ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോ കൺവീനർ ജഗദീഷ് നന്ദി പറഞ്ഞു. ഡോക്ടർമാർക്കുള്ള ഉപഹാരങ്ങൾ കേരള വിഭാഗം ഭരണസമിതി അംഗങ്ങളും മുഖ്യാതിഥികളും ചേർന്ന് നൽകി.
0 comments