ഹൃദയാഘാതം മൂലം മരിച്ച യുപി സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കയച്ചു

ജിദ്ദ: ഹൃദയാഘാതം മൂലം മരണമടഞ്ഞ യുപി സ്വദേശി അരുൺ കുമാർ കമലേഷിന്റെ മൃതദേഹം നാട്ടിലേക്കയച്ചു. അൽ ഹസ്സ ഹൊഫൂഫിലെ ബ്രൈറ്റ് സ്റ്റാർ ജനറൽ കോൺട്രാക്റ്റിംഗ് എസ്റ്റാബ്ലിഷ്മെന്റിലെ തൊഴിലാളിയായിരുന്നു അരുൺ കുമാർ.
ഉത്തർപ്രദേശ് ഫൈസാബാദിലെ മലിക്പൂർ സ്വദേശി പരേതനായ കമലേഷ് - കലാവതി ദമ്പതികളുടെ അഞ്ച് മക്കളിൽ മൂത്ത മകനാണ് അവിവാഹിതനായ അരുൺ കുമാർ. മൃതദേഹം നാട്ടിലേക്കയക്കുന്നതിന് നവോദയ യാമ്പു ഏരിയ ജീവകാരുണ്യ കൺവീനർ സാക്കിർ എ പി യുടെ നേതൃത്വത്തിൽ നവോദയ പ്രവർത്തകർ, ഉംലജിലെ സാമൂഹ്യ പ്രവർത്തകൻ ഷാജി കോഴിക്കോട്, അരുൺ കുമാറിന്റെ സ്പോൺസർ മിത്‌അബ് , ബന്ധുവായ സുരേഷ് ലല്ലു എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് മൃതദേഹം സ്വദേശത്തേക്ക് അയക്കാൻ സാധിച്ചത്.
0 comments