ഹൃദയാഘാതത്തെ തുടർന്ന് അത്തോളി സ്വദേശി ഷാർജയിൽ മരിച്ചു

ഷാർജ: ഹൃദയാഘാതത്തെ തുടർന്ന് അത്തോളി സ്വദേശി ഷാർജയിൽ മരിച്ചു. യുഎഇയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ മാസിന്റെ അൽവഹ്ദ യൂണിറ്റ് അംഗം ഖാലിദ് കൊല്ലറക്ക(52)ലാണ് ഷാർജ ബുർജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. കോഴിക്കോട് അത്തോളി സ്വദേശിയായ ഖാലിദ് കഴിഞ്ഞ 25 വർഷമായി ഗോൾഡൻ ലോഫ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.
ഭാര്യ ഷെറീന. മൂന്നു മക്കളിൽ മൂത്ത മകൻ പിതാവിൻ്റെ കൂടെ അതേ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മൂന്നു സഹോദരങ്ങളും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് ഖാലിദിൻ്റെ കുടുംബം.
0 comments