കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്റൈന്‍

മനാമ> നിപ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതുവരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്റൈന്‍ പൗരന്മാര്ക്ക് നിര്‍ദേശം. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ കോണ്‍സുലേറ്റ് ബുധനാഴ്ച പകല്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ കഴിയുന്ന ബഹ്റൈന്‍ പൗരന്മാര്ക്കാണ് കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്.
പഠനം, ചികിത്സ, വിനോദ സഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്ുമായി നിരവധി ബഹ്റൈനികള്‍ നിലവില്‍ ഇന്ത്യയിലുണ്ട്.
കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ച പാശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള യുഎഇ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം. ജാഗരൂകരായിരിക്കണമെന്നും ഇന്ത്യന്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
പൗരന്മാര് കേരളത്തിലെ യുഎഇ കോണ്‍സുലേറ്റിലെ ത്വാജുദി സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അടിയന്തിര സാഹചര്യങ്ങളില്‍ കോണ്‍സുലേറ്റിനെ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചു.
0 comments