ഖത്തർ അമീർ ചൊവ്വാഴ്ച്ച ഒമാൻ സന്ദർശിക്കും

മസ്‌കത്ത്: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിന് ജനുവരി 28 ചൊവ്വാഴ്ച മുതൽ തുടക്കമിടും. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമീർ ഒമാനിലെത്തുന്നത്. സന്ദർശനത്തിനിടെ രാഷ്ട്ര നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങൾക്കും പരസ്പര താൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിലും ചർച്ചകൾ നടക്കും.









0 comments