മയൂരം സീസൺ‐2: മമ്ത മോഹൻദാസ് മുഖ്യാതിഥി

കുവൈറ്റ് സിറ്റി > പ്രതിഭ സ്കൂൾ ഓഫ് ഡാൻസിന്റെ ഈ വർഷത്തെ മോഹിനിയാട്ടം, ഭരതനാട്യം, കേരളം നടനം എന്നീ നൃത്തകലകൾ അഭ്യസിച്ചവരുടെ അരങ്ങേറ്റ പരിപാടിയായ മയൂരം സീസൺ2 വിൽ മുഖ്യാതിഥിയായി പ്രശസ്ത സിനിമാ നടിയും ഗായികയുമായ മമ്ത മോഹൻദാസ് പങ്കെടുക്കുമെന്നു സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഏപ്രിൽ ആറ് വെള്ളിയാഴ്ച അമേരിക്കൻ ഇന്റർനാഷണൽ സ്‌കൂൾ ഹവല്ലിയിൽ വെച്ച് നടക്കുന്ന പരിപാടികൾ വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കും. കഴിഞ്ഞ പത്തുവർഷമായി കുവൈറ്റിൽ പ്രവർത്തിക്കുന്ന പ്രമുഖ നൃത്ത പരിശീലന കേന്ദ്രമാണ് പ്രതിഭ സ്കൂൾ ഓഫ് ഡാൻസ്.
പരിപാടികൾ വിശദീകരിക്കാൻ അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന പത്ര സമ്മേളനത്തിൽ ഡയറക്ടർ രാജശ്രീ പ്രേം, രഞ്ജിത്ത് പിള്ളൈ, കിഷോർ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
0 comments