ലൈഫ് എഗൈന്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ലോക ആരോഗ്യ ദിനം ആചരിക്കും

കുവൈറ്റ് സിറ്റി > കുവൈറ്റിലെ ലൈഫ് എഗൈന്‍ ഫൗണ്ടേഷന്‍ ഏപ്രില്‍ 7നു മൈദാന്‍ ഹവല്ലിയിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് ലോക ആരോഗ്യ ദിനം ആചരിക്കുന്നു. സംഘടന രണ്ടാം തവണയാണ് ലോക ആരോഗ്യദിനം കുവൈറ്റില്‍ ആചരിക്കുന്നത്.
സനിമാ താരങ്ങളായ ശത്രുഘ്ന്‍ സിന്‍ഹ, പൂനം ധില്ലന്‍ എന്നിവര്‍ക്കൊപ്പം ഈ കൂട്ടായ്മയുടെ സ്ഥാപക ഗൗതമി തടിമാല എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കാന്‍സര്‍ പ്രതിരോധത്തെ കുറിച്ചും കാന്‍സര്‍ അതിജീവനത്തെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കും.
പ്രശസ്ത ഗായകരായ എന്‍ സി കാരുണ്യ, സൗജന്യാ മദ്ഭൂഷി എന്നിവര്‍ നയിക്കുന്ന മനോഹര ഗാനമേളയും പരിപാടിയുടെ ഭാഗമായി നടക്കും. കുവൈറ്റ് ചാപ്റ്ററിന്റെ പ്രസിഡണ്ട് വെങ്കിട് കോഡൂരി പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമായി ആയി ഈ വിവരങ്ങള്‍ പങ്കുവച്ചു.
0 comments