ഐഎംസിസി കുവൈറ്റിന് പുതിയ ഭാരവാഹികള്‍

കുവൈറ്റ് സിറ്റി > ഐഎംസിസി കുവൈറ്റ് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ് ശരീഫ് താമരശ്ശേരിയുടെ അധ്യക്ഷതയില്‍ ഐഎംസിസി ജിസിസി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു.
യുപിയിലെയും, ബീഹാറിലെയും ഉപതെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് വളരെ പ്രതീക്ഷ നല്‍കുന്നതാണെന്നും, വര്‍ഗീയ ഫാസിസത്തിനെതിരെ മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയുടെ അനിവാര്യത ഓര്‍മപ്പെടുത്തുന്നതാണെന്നും സത്താര്‍ കുന്നില്‍ പറഞ്ഞു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ്, കേരള അസോസിയേഷന്‍ പ്രസിഡന്റ് ഷാഹിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശരീഫ് കൊളവയല്‍ സ്വാഗതവും, ഹമീദ് മധൂര്‍ നന്ദിയും പറഞ്ഞു.
കുവൈറ്റ് ഐഎംസിസി 2018-2019 ഭാരവാഹിളായി ഹമീദ് മധുര്‍ ( പ്രസിഡന്റ്) , ഷെരിഫ് കൊളവയല്‍ ( വര്‍ക്കിംഗ് പ്രെസിഡെന്റ്), അബൂബക്കര്‍ എആര്‍ നഗര്‍ (ജനറല്‍ സെക്രട്ടറി), ഉമ്മര്‍ ഇഎല്‍(ട്രെഷറര്‍), റഷീദ് ഉപ്പള (ഓര്‍ഗനൈസിംഗ് സെക്രട്ടറി ), കുഞ്ഞാമദ് അതിഞ്ഞാല്‍, ബിസി അഷ്റഫ് കൂളിയങ്കാല്‍, മുനീര്‍ തൃക്കരിപ്പൂര്‍,നൗഷാദ് വെറ്റിലപ്പള്ളി (വൈസ് പ്രസിഡണ്ടുമാര്‍), അബൂബക്കര്‍ നെല്ലാങ്കണ്ടി, നൗഫല്‍ പുഞ്ചാവി, ലത്തീഫ് കൂളിയങ്കാല്‍, അന്‍വര്‍ തച്ചംപൊയില്‍, ജാഫര്‍ പള്ളം (ജോയിന്റ് സെക്രട്ടറിമാര്‍) ഖാലിദ് ബി കെ (മെംബേര്‍സ് വെല്‍ഫെയര്‍ കണ്‍വീനര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
0 comments