അന്താരാഷ്ട്ര വനിതാദിനാചരണത്തിൽ സ്‌നേഹസാന്ത്വനമായി തൃശ്ശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 14, 2018, 11:38 AM | 0 min read

കുവൈറ്റ് സിറ്റി > തൃശ്ശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്, സാമൂഹ്യക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി ട്രാസ്ക് വനിതാവേദിയുടെ നേതൃത്വത്തിൽ സോഷ്യൽ വെൽഫെയർ വിങ്ങുമായി ചേർന്ന്‌ വനിതാ ലേബർ ക്യാമ്പ് സന്ദർശിക്കുകയും അവർക്കു വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പ്, മറ്റു നിത്യോപയോഗ വസ്തുക്കൾ, ഭക്ഷണസാധനങ്ങൾ എന്നിവ കൈമാറുകയും ചെയ്തു. വിവിധ രാജ്യക്കാരായ ഇരുനൂറ്റി അമ്പതിലധികം വനിതകൾ താമസിക്കുന്ന ഖൈത്താനിലെ അൽ അബ്ര ക്ലീനിങ് കമ്പനിയുടെ വനിതാ ലേബർ ക്യാമ്പിലായിരുന്നു സന്ദർശനം.

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പ്രസിഡന്റ് ബിജു കടവി, സോഷ്യൽ വെൽഫെയർ കൺവീനറും ആക്ടിങ് ജനറൽ സെക്രട്ടറിയും ആയ വി.ഡി പൗലോസ്,വനിതവേദി ജനറൽ കൺവീനർ  ഷൈനി ഫ്രാങ്ക്, വനിതാ സെക്രട്ടറി റിനി ഷിജു എന്നിവരുടെ നേതൃത്വത്തിൽ, മറ്റു ട്രാസ്‌ക് ഏരിയ ഭാരവാഹികളും വനിതാവേദി ഭാരവാഹികളും ചേർന്ന് ട്രാസ്‌ക് അംഗങ്ങളിൽനിന്നും മറ്റും സമാഹരിച്ച സാധനങ്ങൾ ക്യാമ്പിലെ അന്തേവാസികൾക്ക് കൈമാറി.

ജോയ് തോലത്ത്‌, അലക്സ് പൗലോസ്, ഡോ. ജമീല കരീം, ജിഷ രാജീവ്, നിഷ ബിനോയ്, ഷെറിൻ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



deshabhimani section

Related News

0 comments
Sort by

Home