ഫോക്കസ് കുവൈറ്റ് ഫാമിലി പിക്കിനിക്കും ദേശിയ ദിനാഘോഷവും സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി> കുവൈറ്റിലെ കമ്പ്യൂട്ടര്‍ ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് ) കുവൈറ്റ്, കുവൈറ്റ് നാഷണല്‍ ദിനാഘോഷവും ഫാമിലി പിക്കിനിക്കും ഫെബ്രുവരി 25 നു റിഗ്ഗായ് ഗാര്‍ഡനില്‍ സംഘടിപ്പിച്ചു.ഫോക്കസിന്റെ മുതിര്‍ന്ന അംഗം ആര്‍ സുഗതന്‍ ഉദ്‌ഘാടനം ചെയ്തു.
പ്രസിടണ്ട് ഡിസില്‍വ ജോണ്‍, ജനറല്‍ സെക്രട്ടറി അലക്സ് മാത്യു എന്നിവര്‍ സംസാരിച്ചു.പ്രോഗ്രാം കണ്‍വീനര്‍ സലിംരാജ് സ്വാഗതവും ട്രഷറര്‍ സിറജുദ്ദിന്‍ നന്ദിയും പറഞ്ഞു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങള്‍ അരങ്ങേറി, വാശിയേറിയ വടംവലി മത്സരത്തില്‍ രതീഷ് കുമാര്‍ ക്യാപ്റ്റനായ ടീമിനെ പരാജയപ്പെടുത്തി
മോനച്ചന്‍ ക്യാപ്റ്റനായ ടീം വിജയികളായി വനിതാ കളുടെ വടംവലിയില്‍ ബിന്ദു സന്തോഷ്‌ന്‍റെ ടീമിനെ പരാജയപ്പെടുത്തി ജെനീഷാ സൈമെന്‍ ക്യാപ്റ്റനായ ടീം വിജയിച്ചു.മുഹമ്മദ് ഇക്ബാല്‍ , രാജീവ് സി ആര്‍, ഷാജു എം ജോസ്, വിമല്‍ കുമാര്‍ , അഭിലാഷ് , ജോജി മാത്യു , അബ്ദുല്‍ റഷീദ്, മുകേഷ് കാരയില്‍, ഷാജു എം. ജോസ് , അപര്‍ണ ഉണ്ണികൃഷ്ണന്‍ , ഷാജി കുട്ടി , യുണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി
0 comments