‘കിഴക്കിന്റെ വെനീസ് 2018’ ഫ്ലയർ പ്രകാശനം നടത്തി

കുവൈറ്റ് സിറ്റി > കുവൈറ്റിൽ ആലപ്പുഴ ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ‘കിഴക്കിന്റെ വെനീസ് 2018’ മെഗാ ഷോയുടെ ഫ്ലയർ പ്രകാശനം നടന്നു. അസോസിയേഷൻ പ്രസിഡന്റ് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷയിൽ കൂടിയ യോഗത്തിൽ പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ രാജ് കലേഷ് ഉദ്‌ഘാടനം നിർവഹിച്ചു.
പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ശശി പൊതുവാൾ, അഡ്വ. ജോൺ തോമസ്, അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി പരേഷ് പാടീദാർ, ബൂബ്യാൻ ഇൻഡസ്ട്രിയൽ ഗ്യാസ്സ് ജനറൽ മാനേജർ ബിജു ജോർജ്, ജനറൽ കൺവീനർ നൈനാൻ ജോൺ എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി സിറിൽ അലക്സ് ചമ്പക്കുളം സ്വാഗതവും ട്രഷറർ മാത്യു ചെന്നിത്തല നന്ദിയും പറഞ്ഞു. രാജ് കലേഷിനുള്ള ഉപഹാരം അസോസിയേഷൻ പ്രസിഡന്റ് രാജീവ് നടുവിലേമുറി കൈമാറി.
0 comments