ജനുവരിയിലെ യുഎഇ പെട്രോൾ വില പ്രഖ്യാപിച്ചു

ദുബായ് > യുഎഇ ഇന്ധന വില സമിതി ജനുവരിയിലെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഡിസംബറിലെ ഇന്ധന വിലയിൽ നിന്ന് മാറ്റമില്ലാതെ തുടരുന്ന പുതിയ നിരക്കുകൾ ഇന്ന് മുതൽ ബാധകമാണ്. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.61 ദിർഹമാണ് വില.സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.50 ദിർഹം. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.43 ദിർഹമാകും. ഡീസൽ ലിറ്ററിന് 2.68 ദിർഹം ഈടാക്കും.
Related News

0 comments