Deshabhimani

പെപ്പറോണി ബീഫിന് യുഎഇയില്‍ നിരോധനം

pepperoni beef
വെബ് ഡെസ്ക്

Published on Jan 15, 2025, 02:19 PM | 1 min read

ദുബായ്: ‘ലിസ്റ്റീരിയ മോണോസൈറ്റോജീന്‍സ്’ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പെപ്പറോണി ബീഫ് രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് പിന്‍വലിക്കാന്‍ യുഎഇ ഉത്തരവിട്ടു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് ബീഫ്‌ നിരോധനത്തിന്റെ കാര്യം വ്യക്തമാക്കിയത്. ‘ലബോറട്ടറി പരിശോധനകള്‍ പൂര്‍ത്തിയാക്കി വിശദാംശങ്ങള്‍ പരിശോധിക്കുന്നതു വരെ യുഎഇ വിപണികളില്‍ നിന്ന് ഉൽപ്പന്നം മുന്‍കരുതലായി പിന്‍വലിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.


ഭക്ഷണം സംസ്‌കരിക്കുമ്പോഴോ തയ്യാറാക്കുമ്പോഴോ പായ്ക്ക് ചെയ്യുമ്പോഴോ പകരുന്ന ബാക്ടീരിയ ലിസ്റ്റീരിയ ഭക്ഷണം കഴിക്കുന്നവരില്‍ അണുബാധയ്ക്ക് കാരണമാകും എന്നതിനാലാണ് തീരുമാനം. ഗര്‍ഭിണികള്‍, 65 വയസ്സിനു മുകളിലുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഈ ബാക്ടീരിയ ഗുരുതരമായ ആരോഗ്യ സങ്കീര്‍ണതകള്‍ക്ക് കരാണമാവുമെന്നും അധികൃതര്‍ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home