Deshabhimani

12,509 സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി യുഎഇ മന്ത്രാലയം

uae
avatar
കെ എൽ ഗോപി 

Published on Jan 21, 2025, 04:29 PM | 1 min read

ഷാർജ: തൊഴിൽ, ആരോഗ്യ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനായി മന്ത്രാലയം നടത്തിയ വിവിധ സ്ഥാപനങ്ങളിലെ പരിശോധനകളിൽ 12,509 സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി മന്ത്രാലയം. 2024ൽ നടത്തിയ 668, 000 പരിശോധനകളിൽ നിന്നാണ് ഇത്രയും സ്ഥാപനങ്ങൾ തൊഴിൽ, ആരോഗ്യ, സുരക്ഷാ നിയമങ്ങൾ ലംഘിച്ചതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) കണ്ടെത്തിയത്. ഇതുകൂടാതെ ലൈസൻസ് ഇല്ലാതെ റിക്രൂട്ട്മെൻറ് നടത്തുന്ന 20 സ്ഥാപനങ്ങളേയും കണ്ടെത്തി. കഴിഞ്ഞവർഷം 29,000 സ്ഥാപനങ്ങൾക്കാണ് തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തിയിട്ടുള്ളത്.


തൊഴിലാളികൾക്ക് റിക്രൂട്ട്മെൻറ് ഫീസ് ചുമത്തൽ, ആവശ്യമായ ലൈസൻസില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യൽ, തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും നൽകാതെ കമ്പനികൾ അടച്ചു പൂട്ടൽ, വേദന സംരക്ഷണ സംവിധാന പ്രകാരം വേതനം നൽകാതിരിക്കൽ, കൃത്യമല്ലാത്ത ഡാറ്റ നൽകൽ തുടങ്ങിയ കാര്യങ്ങൾ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു. ലേബർ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച ഉണ്ടാകൽ, മിസ് ഡേ ബ്രേക്ക് നിയമങ്ങൾ പാലിക്കാതിരിക്കൽ, ജോലിക്കിടയിൽ പരിക്കേറ്റത് റിപ്പോർട്ട് ചെയ്യാതിരിക്കൽ, എമിറേറ്റസേഷൻ തീരുമാനങ്ങൾ മറികടക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.


സ്മാർട്ട് ഇൻസ്പെക്ഷൻ സിസ്റ്റം വഴി ഡാറ്റ വിശകലനം ചെയ്ത് അപകടസാധ്യതയുടെ തോത് അനുസരിച്ച് കമ്പനികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരുന്നു. ഈ സ്ഥാപനങ്ങളിൽ മുൻഗണനാ തോത് അനുസരിച്ച് പരിശോധന നടത്തുകയും, കൃത്യത ഉറപ്പാക്കാൻ ദൈനംദിന അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലെ ഇൻസ്പെക്ടർമാർ ഫോളോ അപ്പ് ചെയ്യുകയും ചെയ്യുന്നുണ്ട്. യുഎഇയിലെ തൊഴിൽ കേന്ദ്രങ്ങൾ മികച്ച തൊഴിലിടങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി, തൊഴിൽ സ്ഥാപനങ്ങളിൽ വർദ്ധിച്ച തോതിലുള്ള പരിശോധനയാണ് മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്നത്.



deshabhimani section

Related News

0 comments
Sort by

Home