Deshabhimani

മെക്സിക്കോയുമായി യുഎഇ കൂടുതൽ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുന്നു

uae mexico
avatar
കെ എൽ ഗോപി 

Published on Jan 21, 2025, 04:23 PM | 1 min read

ഷാർജ: മെക്സിക്കോയുമായി കൂടുതൽ വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തി യുഎഇ. സ്വകാര്യമേഖലകളും, ബിസിനസ് കമ്മ്യൂണിറ്റികളും തമ്മിലുള്ള പങ്കാളിത്തം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തങ്ങളുടെ വ്യാപാര നിക്ഷേപ ബന്ധങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് ആണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിദേശ വ്യാപാര സഹമന്ത്രി ഡോക്ടർ താനി ബിൻ അഹമ്മദ് അൽ സെയൂദി മെക്സിക്കോ സിറ്റിയിലേക്കുള്ള ഔദ്യോഗിക സന്ദർശനം നടത്തുകയും മെക്സിക്കൻ ഉദ്യോഗസ്ഥന്മാരുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.


മെക്സിക്കോയിലെ യുഎഇ അംബാസഡർ സേലം റാഷിദ് ഹുവൈസിന്റെ സാന്നിധ്യത്തിൽ അൽ സെയൂദി മെക്സിക്കൻ വിദേശകാര്യ മന്ത്രി ജുവാൻ റാമോൺ ഡി ലഫുവെൻ്റെ സാമ്പത്തിക മന്ത്രി എബ്രാർട് കസൗബോൺ എന്നിവരുമായി ഉഭയ കക്ഷി ചർച്ചകൾ നടത്തുകയും ചെയ്തു. 2023 യുഎഇ മെക്സിക്കയും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 20.8 ശതമാനം വർദ്ധിച്ചു 2.6 ബില്യൺ യുഎസ് ഡോളറിൽ എത്തി.


2022ലെ 2.1 ബില്യൺ യുഎസ് ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ 2024 ലെ ആദ്യ 10 മാസങ്ങളിൽ വർദ്ധനവ് 2.2 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. കൂടിക്കാഴ്ചയിൽ കൃഷി വ്യവസായം സേവനം അടിസ്ഥാന സൗകര്യങ്ങൾ ടൂറിസം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വകാര്യ പങ്കാളിത്തം എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നും ചർച്ച ചെയ്യുകയും ഒരു വ്യാപാര നിക്ഷേപയിടനാഴി സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു.



deshabhimani section

Related News

0 comments
Sort by

Home