യെമനിൽ തടവിലിരുന്നവർ മോചിതരായി

released
മസ്‌ക്കറ്റ് : യെമനിൽ തടവിലായിരുന്ന ഗാലക്സി ലീഡർ ഷിപ്പ് തൊഴിലാളികൾക്ക് മോചനം.കഴിഞ്ഞ ഒരു വർത്തിലേറെയായി തടവിലാക്കപ്പെട്ടിരുന്ന 25 ജീവനക്കാരാണ് സുൽത്താനേറ്റ് ഓഫ് ഒമാൻറെ നയതന്ത്ര ഇടപെടലിൻറെ ഫലമായി മോചിതരായത്. ഫിലിപ്പീൻസ്, ബൾഗേറിയ, മെക്സിക്കോ, ഉക്രൈൻ, റൊമാനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് തടവിലാക്കപ്പെട്ടിരുന്നത്. യെമൻ തലസ്ഥാനമായ സനയിൽ നിന്നും ഒമാൻ റോയൽ എയർക്രാഫ്റ്റിൽ മസ്ക്കറ്റിലെത്തിയ ഇവർ സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ചെങ്കടൽ തീരത്തു നിന്ന് 2023 നവംബറിലാണ് ഇവരുടെ കപ്പൽ പിടിച്ചെടുത്തത്. ഗാസയിലെ വെടിനിർത്തലിൻറെ പശ്ചാത്തലത്തിലാണ് മോചനമെന്ന് സൂചനയുണ്ട്.
കപ്പൽ ജീവനക്കാരുടെ മോചനത്തിലേക്കു നയിച്ച ഒമാൻറെ ആത്മാർത്ഥമായ നയതന്ത്ര പരിശ്രമങ്ങൾ അഭിനന്ദനമർഹിക്കുന്നതായി, ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറിയുടെ യെമനിലേക്കുള്ള പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബർഗ് പറഞ്ഞു. മുൻകാലങ്ങളിലും, ഇത്തരം സങ്കീർണ്ണമായ നയതന്ത്ര വിഷയങ്ങളിൽ മദ്ധ്യസ്ഥം വഹിക്കുന്നതിൽ ഒമാൻ പ്രദർശിച്ചിട്ടുമുള്ള പാടവം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related News

0 comments