Deshabhimani

നൂതന  പെയ്‌മെൻ്റ് സംവിധാനവുമായി പാര്‍ക്കിന്‍  ദുബായിൽ

parkin dubai

parkin

വെബ് ഡെസ്ക്

Published on Jan 23, 2025, 04:01 PM | 1 min read

ദുബായ് :  പാര്‍ക്കിങ് ഏരിയകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഫീസ് അപ്പോള്‍ തന്നെ അടയ്ക്കണമെന്ന് ഇനി നിര്‍ബന്ധമില്ല. പാര്‍ക്കിങ് ഫീസ് അടക്കുന്നതിനായി പുതിയ പെയ്‌മെൻ്റ് സംവിധാനം നിലവില്‍ വരുന്നതോടെയാണിത്. ഓട്ടോപേ, പേ-ലേറ്റര്‍ പെയ്‌മെൻ്റ് രീതി നടപ്പിലാക്കാനാണ് ദുബായിലെ പെയ്ഡ് പബ്ലിക് പാര്‍ക്കിങ് സംവിധാനങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്ററായ പാര്‍ക്കിന്‍ പിജെഎസ്സി തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ എക്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ, പാര്‍ക്ക് ചെയ്ത ശേഷം പിന്നീട് സൗകര്യപ്പെടുന്ന സമയത്ത് ഫീസ് അടച്ചാല്‍ മതിയാവും.

റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി , ദുബായ്  (ആര്‍ടിഎ) യുടെ ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ബോര്‍ഡ് ചെയര്‍മാനുമായ മത്താര്‍ അല്‍ തായര്‍ പാര്‍ക്കിന്റെ ഓഫീസുകള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം കമ്പനി നടത്തിയത്. ദുബായിലുടനീളമുള്ള പാര്‍ക്കിങ് അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള വിപുലീകരണ പദ്ധതിക്ക് രൂപം നല്‍കിയതായി പാര്‍ക്കിന്‍ സിഇഒ മുഹമ്മദ് അബ്ദുള്ള അല്‍ അലി അറിയിച്ചു.



നൂതന സ്മാര്‍ട്ട് സാങ്കേതികവിദ്യകളുടെ സംയോജനത്തോടെയാണ് ഇത് സാധ്യമാക്കിയത്. കൂടാതെ പ്രതിദിനം 500-ലധികം ഉപഭോക്തൃ ഇടപെടലുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പുതിയ കസ്റ്റമര്‍ കോള്‍ സെൻ്ററും പാര്‍ക്കിന്‍ പ്രഖ്യാപിച്ചു. നവീകരണം, സേവന മികവ്, ദുബായിലെ ട്രാഫിക് മാനേജ്മെൻ്റ് പരിഹാരങ്ങള്‍ക്ക് സംഭാവന ചെയ്യല്‍ എന്നിവയോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ തീരുമാനമെന്ന് കമ്പനി അറിയിച്ചു.

ദുബായിലെ തിരഞ്ഞെടുത്ത പാര്‍ക്കിങ് സ്ഥലങ്ങളില്‍ കാര്‍ കഴുകല്‍, യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കല്‍, എഞ്ചിന്‍ ഓയില്‍ മാറ്റല്‍, ടയര്‍ പരിശോധനകള്‍, ബാറ്ററി പരിശോധനകള്‍, മറ്റ് അവശ്യ വാഹന അറ്റകുറ്റപ്പണി സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഓട്ടോമോട്ടീവ് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് പാര്‍ക്കിന്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.


യുഎഇക്ക് പുറത്തും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സിഇഒ പറഞ്ഞു. 2024 അവസാനത്തോടെ, സൗദി വിപണിയില്‍ പണമടച്ചുള്ള പാര്‍ക്കിങ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിനായി, ആഭ്യന്തര പാര്‍ക്കിംഗ് മേഖലയില്‍ താല്‍പ്പര്യമുള്ള ഒരു പ്രമുഖ സൗദി കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home