നവോദയ ഇടപെടൽ: സുരേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

suresh
അൽഹസ്സ : അപകടത്തിൽപ്പെട്ട മരണപ്പെട്ട കോഴിക്കോട് കുന്നമംഗലം കാരന്തൂർ സ്വദേശി സുരേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ദമാമിൽ നിന്നും കോഴിക്കോട് എയർപോർട്ടിൽ എത്തിച്ച മൃതദേഹം ആംബുലൻസിൽ സുരേഷിന്റെ ഭവനത്തിൽ എത്തിച്ചു. തീ പൊള്ളലേറ്റ മൃതദേഹം തിരിച്ചറിയാൻ ആകാത്ത രീതിയിൽ ആയതിനാൽ ഡിഎൻഎ ടെസ്റ്റ് വേണമെന്ന സൗദി അധികാരികളുടെ നിർദ്ദേശത്തെ തുടർന്ന് മരണപ്പെട്ട സുരേഷിന്റെ മകൻ സൗദിയിൽ എത്താൻ ഉണ്ടായ കാലതാമസമാണ് നിയമനടപടികൾ പൂർത്തിയാകാൻ വൈകിയത്.
അല്ഹസ്സ റീജിയണൽ സാമൂഹ്യ ക്ഷേമ ജോയിൻ കൺവീനർ വസന്തകുമാർ, റീജിയണൽ എക്സിക്യൂട്ടീവ് അംഗം മാത്തുക്കുട്ടി പള്ളിപ്പാട്, ലോക കേരള സഭ അംഗം നാസ് വക്കം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നിയമനടപടികൾ പൂർത്തീകരിച്ചത് .
Related News

0 comments