മൈത്രി ജിദ്ദക്ക് പുതിയ സാരഥികൾ

ജിദ്ദ: മൈത്രി ജിദ്ദയുടെ 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷരീഫ് അറക്കൽ (പ്രസിഡന്റ്), നവാസ് ബാവ തങ്ങൾ (ജനറൽ സെക്രട്ടറി), കിരൺ കലാനി ( ട്രഷറർ), നൂറുന്നിസ ബാവ (കൾച്ചറൽ സെക്രട്ടറി), പ്രേംകുമാർ വട്ടപൊയ്യിൽ (വൈസ് പ്രസിഡന്റ്), റഫീഖ് മമ്പാട് (ജോയിന്റ് സെക്രട്ടറി), സിയാദ് അബ്ദുള്ള (പി ആർ ഒ) എന്നിവരെ തെരഞ്ഞെടുത്തു. നിർവാഹക സമിതി അംഗങ്ങളായി അജിത്കുമാർ, ബഷീർ അലി പരുത്തിക്കുന്നൻ, ഫവാസ് മൗഅമിൻ, മൻസൂർ വയനാട്, മോളി സുൾഫിക്കർ, പ്രിയ റിയാസ്, സന്തോഷ് ഭരതൻ, സന്തോഷ് കടമിനിട്ട, വീരാൻ ബാവ, വിനോദ് ബാലകൃഷ്ണൻ എന്നിവരെയും തെരഞ്ഞെടുത്തു.
മുൻ പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നന്റെ അധ്യക്ഷതയിൽ സീസൺസ് റെസ്റ്റോറന്റിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ രക്ഷാധികാരി ഉണ്ണി തെക്കേടത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചു, അനുപമ ബിജുരാജ്, സുൽഫിക്കർ, നജീബ് വെഞ്ഞാറമൂട്, ജയൻ നായർ, നവാസ് ബാവ തങ്ങൾ, റഫീഖ് മമ്പാട് എന്നിവർ സംസാരിച്ചു.
മികവുറ്റ പ്രവർത്തന പഥത്തിലൂടെ ജിദ്ദ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തിൽ നിറസാന്നിധ്യമായി നിലകൊള്ളുന്ന മൈത്രി ജിദ്ദയുടെ തനിമയും പ്രതിബദ്ധതയും നിലനിർത്തികൊണ്ട് ജിദ്ദ സമൂഹത്തിൽ കൂടുതൽ കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ചു പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് പുതിയ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
Tags
Related News

0 comments