നായനാർ ഫുട്ബോൾ ടൂർണ്ണമെന്റ് പോസ്റ്റർ പ്രകാശനം ചെയ്തു

ഫുജൈറ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ സ്മരണാർഥം കൈരളി കൾച്ചറൽ അസോസിയേഷൻ, ഫുജൈറ സംഘടിപ്പിക്കുന്ന പതിനൊന്നാമത് "നായനാർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് " 2025 ഫെബ്രുവരി 16 ന് ഫുജൈറ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടക്കും.ടൂർണ്ണമെൻറിൻ്റെ പോസ്റ്റർ പ്രകാശനം കേരള സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹിമാൻ ദുബായിൽ നിർവഹിച്ചു.
സ്വാഗത സംഘം ഭാരവാഹികളായ അഷറഫ് പി.എം. ,നബീൽ, പ്രിൻസ്, അബ്ദുൾ ഹഖ് ,ഡാൻ്റോ എന്നിവർ പങ്കെടുത്തു. അഷറഫ് പിലാക്കൽ ചെയർമാനും നബീൽ ജനറൽ കൺവീനറുമായ 101 അംഗ സ്വാഗത സംഘം ടൂർണ്ണമെൻറിൻ്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. കൈരളി ഫുജൈറ ഓഫീസിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് വിൽസൺ പട്ടാഴി അദ്ധ്യക്ഷനായിരുന്നു.
ലോക കേരള സഭാംഗം ലെനിൻ. ജി. കുഴിവേലി ,സെൻട്രൽ കമ്മറ്റി അംഗങ്ങളായ എം.എം എ.റഷീദ് ,ജിജു ഐസക്ക് ,വിഷ്ണു അജയ്, പ്രദീപ് കുമാർ, ഹഫീസ് ബഷീർ, അഷറഫ് പിലാക്കൽ, സ്പോർട്ട് സ് കൺവീനർ നബീൽ, അബ്ദുൾ ഹഖ് ,ഉസ്മാൻ മാങ്ങാട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു.സെൻട്രൽ കമ്മറ്റി ജോയിൻ്റ് സെക്രട്ടറി സുധീർ തെക്കേക്കര സ്വാഗതവും സെൻട്രൽ കമ്മിറ്റി ട്രഷറർ ബൈജു രാഘവൻ നന്ദിയുംപറഞ്ഞു. ടൂർണ്ണമെൻറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ മുൻകൂട്ടി പേരുകൾ നൽകണമെന്ന് കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി. അറിയിച്ചു.
Related News

0 comments