Deshabhimani

ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി കെ മുഹമ്മദ് ഈസ അന്തരിച്ചു

k-muhammed-isa
വെബ് ഡെസ്ക്

Published on Feb 12, 2025, 10:42 AM | 1 min read

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ സജീവസാന്നിധ്യവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ മുഹമ്മദ് ഈസ (69) അന്തരിച്ചു. അലി ഇന്റർനാഷണൽ ഉൾപെടെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലപ്പുറം വളാഞ്ചേരി മൂടാൽ സ്വദേശിയാണ്. മൃതദേഹം ഖത്തർ ഹമദ് ആശുപത്രി മോർച്ചറിയിൽ. മയ്യത്ത് ഖബറടക്കുന്ന വിവരങ്ങൾ പിന്നീട്.


1976 ൽ ഖത്തറിൽ എത്തിയ കെ മുഹമ്മദ് ഈസ മുനിസിപ്പാലിറ്റി ജീവനക്കാരനായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. ഖത്തർ കെഎംസിസിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം നിലവിൽ സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റാണ്. മലപ്പുറം ജില്ല കെഎംസിസിയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിരുന്ന അദ്ദേഹം ജീവകാരുണ്യ മേഖലയിൽ ഖത്തറിലെ പ്രവാസി സമൂഹത്തിന് എന്നും താങ്ങും തണലുമായിരുന്നു. ഖത്തർ വർത്തമാനം ദിനപത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. പാലക്കാട് മേപ്പറമ്പ് സ്വദേശി നസീമയാണ് ഭാര്യ. മക്കൾ: മക്കൾ: നജ്‌ല, നൗഫൽ, നാദിർ, നമീർ. മരുമകൻ: ആസാദ്.



deshabhimani section

Related News

0 comments
Sort by

Home