ജിദ്ദ നവോദയ കേന്ദ്ര കുടുംബവേദി യാമ്പു പുഷ്പമേള യാത്ര സംഘടിപ്പിച്ചു.

ജിദ്ദ: ജിദ്ദ നവോദയ കേന്ദ്ര കുടുംബവേദി യാമ്പു പുഷ്പമേള
യാത്ര സംഘടിപ്പിച്ചു. ജിദ്ദയിൽ നിന്നും നൂറോളം വരുന്ന സംഘം വെള്ളിയാഴ്ച്ച പുലർച്ചെ പുറപ്പെട്ട് രാത്രി വൈകി തിരിച്ചെത്തുന്ന രൂപത്തിലായിരുന്നു യാത്ര സംഘടിപ്പിച്ചത്.
വിനോദ യാത്രക്ക് കുടുംബവേദി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി. കേന്ദ്ര കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട്, കേന്ദ്ര വനിതാവേദി കൺവീനർ അനുപമ ബിജുരാജ്, നവോദയ മീഡിയ കൺവീനർ ബിജുരാജ് രാമന്തളി, നവോദയ പഠനവേദി കൺവീനവർ റഫീഖ് പത്തനാപുരം, കുടുംബവേദി കേന്ദ്ര കമ്മിറ്റി മെമ്പർമാരായ നൗഷാദ് ബാബു, അനിൽ മാസ്റ്റർ, ഷഫീക് കൊല്ലം, വിനോദ് ബാലകൃഷ്ണൻ, മുജീബ് കൊല്ലം, ഗഫൂർ കെ സി, അസൈൻ ഇല്ലിക്കൽ,ജെസ്ലി ബാബു, സമീറ ഷഫിക് , സനൂജ മുജീബ് , സന്ധ്യ വിനോദ് , ശിവന്യ അനിൽ, നജ റഫീഖ
എന്നിവർ നേതൃത്വം നൽകി.
നവോദയകേന്ദ്രകമ്മിറ്റി മെമ്പര്മാർ, കുടുംബവേദി ഏരിയകമ്മിറ്റി മെമ്പർമാർ, തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തു. യാമ്പു ഏരിയ അംഗങ്ങളായ അജോ, സിബിൽ, വിപിൻ തോമസ്, സാകിർ, രാജീവ്, ബിജു, ബീഹാസ് എന്നിവരുടെ നേതൃത്വത്തിൽ യാമ്പുവിൽ സ്വീകരണ നൽകി.
ഫോട്ടോ :ജിദ്ദ നവോദയ കേന്ദ്ര കുടുംബവേദി പ്രവർത്തകർ യാമ്പുവിൽ.
Tags
Related News

0 comments