പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം

kb ganesh
കുവൈത്ത് സിറ്റി : പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. ചടങ്ങിൽ ലോക കേരള സഭാംഗം ബാബു ഫ്രാൻസീസ്, പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത് എന്നിവർ പങ്കെടുത്തു.
അഞ്ചാം വാർഷിക പരിപാടികൾ കുവൈത്ത് സിറ്റിയിലെ കോസ്റ്റ ഡെൽ സോൾ ഹോട്ടലിൽ ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡോ. ഉമ്മുറകാൻ അസ്സബാഹ് ഉദ്ഘാടനം നിർവഹിക്കും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, അൽ ദോസ്തൂർ ലോ ഫേം മാനേജിങ് ഡയറക്ടർ ഡോ. തലാൽ താക്കി, പേഷ്യന്റ് ഹെൽപിങ് ഫണ്ട് സൊസൈറ്റി ഡയറക്ടർ ഡോ. സബ അൽ മൻസൂർ എന്നിവർ ഉൾപ്പെടെ കുവൈത്തിലെയും പ്രവാസി സമൂഹത്തിലെയും പ്രമുഖ വ്യക്തികൾ പരിപാടിയിൽ സംബന്ധിക്കും.
Related News

0 comments