എഐ ഓപ്പൺ മത്സരം ആരംഭിച്ചു

ദുബായ്: എമിറേറ്റ്‌സ് സേഫർ ഇന്റർനെറ്റ് സൊസൈറ്റി (ഇസേഫ്) 9 മുതൽ 19 വയസ്സ് വരെ പ്രായമുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി യുഎഇയിലെ ആദ്യത്തെ എഐ, റോബോട്ടിക്‌സ് ഓപ്പൺ മത്സരമായ 'സ്റ്റോഗോകോമ്പ്' ആരംഭിച്ചു. എമിറേറ്റ്‌സ് സേഫർ ഇന്റർനെറ്റ് സൊസൈറ്റിയും റോബോട്ടിക്‌സ് ഓട്ടോമേഷൻ സൊസൈറ്റിയും ആതിഥേയത്വം വഹിക്കുന്ന മത്സരം ദുബായ് സർവകലാശാലയിലാണ് നടക്കുന്നത്.
നവീകരണത്തിന് പ്രചോദനം നൽകുക, സർഗ്ഗാത്മകത ഉണർത്തുക, വിദ്യാർത്ഥികളിൽ ജിജ്ഞാസ വളർത്തുക എന്നിവയാണ് മത്സരത്തിന്റെ ലക്ഷ്യം.
Tags
Related News

0 comments