Deshabhimani

എഐ ക്യാമറ: കുവൈത്തിൽ 15 ദിവസത്തിൽ 18,778 ഗതാഗത നിയമ ലംഘനങ്ങൾ

ai camera kuwait
വെബ് ഡെസ്ക്

Published on Jan 11, 2025, 05:30 PM | 1 min read

കുവൈത്ത്‌ സിറ്റി: രാജ്യത്ത് പുതുതായി സ്ഥാപിച്ച എഐ ക്യാമറകൾ 2024 ഡിസംബറിൽ 15 ദിവസങ്ങളിലായി മൊത്തം 18,778 ലംഘനങ്ങൾ പകർത്തിയതായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ ട്രാഫിക് അവയർനെസ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ഹസ്സൻ. എന്നാൽ 2023-നെ അപേക്ഷിച്ച് 2024-ൽ വാഹനാപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണത്തിൽ നേരിയ കുറവ് വന്നിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി. 2023ൽ 296 അപകട മരണങ്ങളുണ്ടായപ്പോൾ 2024ൽ 284 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. റോഡുകൾ, ഡ്രൈവിങ് ലൈസൻസുകൾ എന്നിവയുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും 12 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.


ഡിസംബറിൽ 15 ദിവസത്തിനിടെ രേഖപ്പെടുത്തിയതിൽ 4,944 ലംഘനങ്ങൾ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടതാണ്. ട്രാഫിക് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖുദ്ദയുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തുന്ന തുടർച്ചയായ ശ്രമങ്ങളാണ് ഗുണകരമായ ഈ മാറ്റത്തിന് കാരണമെന്ന് ലെഫ്റ്റനന്റ് കേണൽ ബു ഹസ്സൻ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

0 comments
Sort by

Home