47-ാമത് ഐഎസ്സി - അപെക്സ് ബാഡ്മിന്റൺ ടൂർ 2025 ന് നാളെ തുടക്കം
അബുദാബി: ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ 47-ാമത് ഐ എസ് സി - അപെക്സ് ബാഡ്മിന്റൺ ടൂർ 2025 ന് നാളെ തുടക്കം.
ജനുവരി 11 മുതൽ ജനുവരി 19 വരെ ജൂനിയേഴ്‌സിനും ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 23 സീനിയേഴ്‌സിനുമായിരിക്കും ടൂർണ്ണമെന്റ്.
ഒരു ലക്ഷം ദിർഹം (ഏകദേശം ഇരുപത്തിരണ്ടു ലക്ഷത്തി മുപ്പതിനായിരം രൂപ) സമ്മാനത്തുകയായി നൽകുന്ന ഈ ടൂർണ്ണമെന്റ് യുഎഇയിൽ ഏറ്റവും കൂടുതൽ പ്രതിഫലം നൽകപ്പെടുന്ന ടൂർണമെന്റാണ്. പുരുഷ സിംഗിൾസ് വിജയികൾക്ക് അയ്യായിരവും പുരുഷ ഡബിള്സിന് ഏഴായിരവുമായിരിക്കും സമ്മാനത്തുക.
ഐഎസ്‌സി അബുദാബിയിലെ ബാഡ്മിന്റൺ വിഭാഗത്തിൽ തന്നെ 700-ലധികം അംഗങ്ങൾ സജീവമാണ്. അവർ ഈ അവസരം സ്ഥിരമായി ഉപയോഗപ്പെടുത്തുന്നു.
ഐഎസ്‌സിയിലെ ബാഡ്മിന്റൺ കോർട്ടുകൾ അന്താരാഷ്‌ട്ര നിലവാരത്തിലുള്ളവയാണ്. ജിസിസിയിലെ തന്നെ ഏറ്റവും മികച്ച ബാഡ്മിന്റൺ ടൂർണമെന്റ് കോർട്ടായി ഇത് കണക്കാപ്പെടുന്നുവെന്ന് വാർത്താസമ്മേളനത്തിൽ ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് ജയറാം റോയ് പറഞ്ഞു.
യുഎഇ ബാഡ്മിന്റൺ ഫെഡറേഷന്റെ കീഴിൽ ആതിഥേയത്വം വഹിക്കുന്ന 2025 ലെ ആദ്യത്തെ യുഎഇ റാങ്കിംഗ് ടൂർണമെൻ്റാണ് ജൂനിയർ ടൂർണമെന്റ്. ഐഎസ്‌സി - അപെക്സ് എലൈറ്റ് ടൂർ 2025 യുഎഇയിലെ പ്രധാന ടൂർണമെന്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇക്റാദേശം ആയിരം അപേക്ഷാലാണ് ടൂർണമെന്റിലേയ്ക്ക് പ്രതീക്ഷിക്കുന്നത്.
യുഎഇ പൗരന്മാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കളിക്കാർ അണിനിരക്കുന്ന ഈ ടൂർണ്ണമെന്റ് സാംസ്കാരിക വിനിമയത്തിന്റെ വേദിയായി മാറുകയാണ്.
പ്രസിഡന്റ് ജയറാം റായ്, അസി. ജനറൽ സെക്രട്ടറി ദീപു സുദർശൻ, ട്രഷറർ ദിനേശ് പൊതുവാൾ, സ്‌പോർട്‌സ് സെക്രട്ടറി രാകേഷ് രാമകൃഷ്ണൻ, ബാഡ്മിന്റൺ വിഭാഗം സെക്രട്ടറി നൗഷാദ് അബൂബക്കർ, അപെക്‌സ് ട്രേഡിംഗ് പ്രതിനിധി ഹിഷാം പി എ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
0 comments