വയനാട് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 04:03 PM | 0 min read

കുവൈത്ത് സിറ്റി > വയനാട് ദുരന്തത്തിൽ കേന്ദ്രം തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ നടന്ന പരിപാടിയിൽ കേരള അസോസിയേഷൻ അംഗം ബിപിൻ തോമസ് അധ്യക്ഷതവഹിച്ചു. കല കുവൈത്ത് പ്രവർത്തകൻ ജെ സജി ഉദ്ഘാടനം നിർവഹിച്ചു.

സത്താർ കുന്നിൽ (ഐ.എം.സി.സി), സുബിൻ അറക്കൽ (പ്രവാസി കേരള കോൺഗ്രസ്-എം), അനുപ് മങ്ങാട്ട് (കല കുവൈത്ത് പ്രസിഡന്റ്), രജീഷ് സി (കല കുവൈത്ത് കേന്ദ്ര കമ്മിറ്റി) എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. കല കുവൈത്ത് ആക്ടിങ് സെക്രട്ടറി ബിജോയ്‌ വേദിയിൽ സന്നിഹിതനായിരുന്നു. ടി വി ഹിക്മത്ത് സ്വാഗതവും സുഗതകുമാർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home