യുഎഇ പുതിയ കുടുംബ മന്ത്രാലയം സ്ഥാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 05:54 PM | 0 min read

ഷാർജ> സർക്കാർ പുനഃസംഘടനയുടെ ഭാഗമായി യുഎഇ പുതിയ കുടുംബ മന്ത്രാലയം സ്ഥാപിച്ചു. കുടുംബ സ്ഥിരതയ്ക്കും സാമൂഹിക ശാക്തീകരണത്തിനും മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ത്രാലയം രൂപീകരിച്ചത്.

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഞായറാഴ്ച നടത്തിയ പ്രഖ്യാപനപ്രകാരം കമ്മ്യൂണിറ്റി വികസന മന്ത്രാലയത്തിൻ്റെ പേര് കമ്മ്യൂണിറ്റി ശാക്തീകരണ മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്യും.

ഷമ്മ അൽ മസ്‌റൂയിയ്ക്കാണ് പുതിയ മന്ത്രാലയത്തിന്റെ ചുമതല. അബ്ദുല്ല ബിൻ സായിദിന്റേയും, മറിയം ബിന്ത് മുഹമ്മദ് ബിൻ സായിദിന്റെയും നേതൃത്വത്തിലുള്ള വിദ്യാഭ്യാസം, മനുഷ്യവികസനം, കമ്മ്യൂണിറ്റി കൗൺസിൽ എന്നീ വകുപ്പുകൾ ഈ മേഖലകളിൽ ആവശ്യമായ സമന്വയവും പദ്ധതികളുടെ രൂപീകരണവും നടത്തും.

കമ്മ്യൂണിറ്റി പങ്കാളിത്തം വർധിപ്പിക്കുന്ന വിപുലമായതും സംയോജിതവുമായ സാമൂഹിക ശാക്തീകരണ സംവിധാനം വികസിപ്പിക്കുക, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് സംരക്ഷണം നൽകുകയും അവരുടെ സ്ഥിരതയും സാമ്പത്തിക സ്വാതന്ത്ര്യവും വർദ്ധിപ്പിക്കുക, രാജ്യത്തെ വികസന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പൊതു സ്ഥാപനങ്ങളുടെ പങ്ക് സജീവമാക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുവാനാണ് മന്ത്രാലയം വഴി ലക്ഷ്യമിടുന്നത്.



deshabhimani section

Related News

0 comments
Sort by

Home