ലോകത്തിലെ ശക്തമായ പാസ്‌പോർട്ട് എന്ന നേട്ടവുമായി യുഎഇ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 03:53 PM | 0 min read

ഷാർജ > ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന സ്ഥാനം യുഎഇ നേടി. ഇതോടെ എമിറാത്തി പാസ്‌പോർട്ട് ഉടമയ്ക്ക് 180 രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിയ്ക്കും. മുൻകൂർ വിസയില്ലാതെ 127 രാജ്യങ്ങളിലേക്കും, ഓൺ അറൈവൽ ആയി 53 രാജ്യങ്ങളിലേക്കുമാണ് പ്രവേശിക്കുവാൻ സാധിക്കുക. 179 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സ്പാനിഷ് പാസ്‌പോർട്ട് രണ്ടാം സ്ഥാനത്തെത്തി.

മുൻകൂർ വിസ ഇല്ലാതെ 178 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിച്ച ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ബെൽജിയം, ഇറ്റലി, ഡെൻമാർക്ക്, നെതർലാൻഡ്‌സ്, ലക്സംബർഗ്, ഓസ്‌ട്രേലിയ, പോർച്ചുഗൽ, നോർവേ, സ്വിറ്റ്‌സർലൻഡ്, ഗ്രീസ്, അയർലൻഡ് എന്നീ 14 രാജ്യങ്ങൾ മൂന്നാം സ്ഥാനത്താണ്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അടുത്തിടെ 21 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർക്ക് 10 വർഷത്തെ സാധുതയുള്ള എമിറാത്തി പാസ്‌പോർട്ട് വിതരണം ആരംഭിച്ചിരുന്നു.



deshabhimani section

Related News

0 comments
Sort by

Home