വയനാട് കൂട്ടായ്മയ്ക്ക് സലാലയിൽ രൂപം നൽകി

സലാല > സലാലയിലെ വയനാട് പ്രവാസികളെ ഒരുമിപ്പിച്ചുകൊണ്ട് വയനാട് കൂട്ടായ്മ എന്ന പേരിൽ ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകി. സലാലയിലെ വിവിധ ഭാഗങ്ങളിലുള്ള വയനാട്ടുകാരെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്തതിന് ശേഷം വിപുലമായ രീതിയിലുള്ള ഒരു കുടുംബ സംഗമം സംഘടിപ്പിച്ചു,
200ലധികം ആളുകളുടെ സാന്നിധ്യത്തിൽ ജനറൽബോഡി യോഗം ചേർന്ന് ഒരു വർഷത്തേക്കുള്ള പ്രഥമ കമ്മിറ്റിക്ക് രൂപം നൽകി, പ്രസിഡൻ്റ് റഷീദ് കല്പറ്റ, വൈസ് പ്രസിഡൻ്റ്മാർ : ബാലചന്ദ്രൻ, നിസാർ കുപ്പാടിത്തറ, ദിജിത് പനമരം, അഞ്ചു ഉദീഷ്, അസീസ് കണിയമ്പറ്റ, ജനറൽ സെക്രട്ടറി നിൻസോ തോമസ് കാവുംമന്ദം, സെക്രട്ടറിമാർ: ഹാരിസ് ചെന്നലോട്, സെൽവിൻ, ഇർഫാൻ, രേഷ്മ ദിജിത്, ജിഷാദ്.
ട്രഷറർ സുബൈർ മീനങ്ങാടി മെമ്പർമാർ ഇബ്രാഹിം തരുവണ, ജാബിർ പടയൻ, മുനീർ ചെന്നലോട്, ഷെയ്ഖ് നൗസിൻ, ഉദീഷ് റഷീദ് അമ്പിലേരി, ആസ്യ കമ്പ്ലക്കാട്, ഫിദ സുബൈർ, മൈമൂന റഷീദ്, ബിന്ദു ബാലചന്ദ്രൻ, ഷൌക്കത്തലി കുപ്പാടിത്തറ എന്നിവരെയും തെരഞ്ഞെടുത്തു. ഇന്ത്യൻ എംബസി കൗൺസിലർ ഏജന്റ് ഡോ കെ സനാതനൻ യോഗം ഉദ്ഘാടനം ചെയ്തു. റഷീദ് കൽപ്പറ്റ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബാലചന്ദ്രൻ, നിസാർ ഷൗക്കത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നിൻസോ തോമസ് സ്വാഗതവും ഹാരിസ് ചെന്നാലോട് നന്ദിയും പറഞ്ഞു. വോയിസ് ഓഫ് സലാലയുടെ കരോക്കെ ഗാനമേളയും അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
Related News

0 comments