Deshabhimani

യുഎഇയുടെ ദേശിയ ദിനാഘോഷം; വീഡിയോ ആൽബവുമായി കുവൈത്ത് പ്രവാസികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 03:43 PM | 0 min read

കുവൈത്ത് സിറ്റി > 53ാമത് യുഎഇ ദേശിയ ദിനാഘോഷം ഈദ് അൽ ഇത്തിഹാദിന് കുവൈത്ത് പ്രവാസികളുടെ സ്നേഹ സമ്മാനമായി വീഡിയോ ആൽബം പുറത്തിറക്കി. ഹബീബുള്ള മുറ്റിചൂർ സംവിധാനം ചെയ്ത ഈദ് അൽ ഇതിഹാദ് എന്ന ആൽബം മുഷ്‌രിഫിലെ എക്സിബിഷൻ സെന്ററിൽ ലിറ്റിൽ വേൾഡ് ഡയറക്ടർ ടോണി വേഗക്കു നൽകി പോസ്റ്റർ പ്രകാശനം ചെയ്തു.

കുവൈത്ത് ഇന്റർനാഷണൽ ഫെയർ ഡയറക്ടർ അബ്ദുറഹ്മാൻ അൽനാസർ, അനിൽ ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ മിഷ്അൽ മുതൈരി, അബ്ദുറഹ്മാൻ മീത്തൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആൽബത്തിലെ അഭിനേതാക്കളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. ബാപ്പു വെള്ളിപ്പറമ്പ് രചന നിർവഹിച്ച ഗാനം പ്രശസ്ത ഗായകൻ എം എ ഗഫൂറാണ് ആലപിച്ചത്.  രാജേഷ് കൊച്ചിൻ ഡികെ ഡാൻസിന്റേതാണ് കൊറിയോഗ്രാഫി. റഹ്മാനിയ ദഫ് സംഘം രതീഷ് സിവി അമ്മാസ് ആണ് ഡിഒപി.
 



deshabhimani section

Related News

0 comments
Sort by

Home