Deshabhimani

തനിമ കുവൈത്ത്‌ വടംവലി മത്സരവും പേൾ ഓഫ്‌ ദി സ്കൂൾ അവാർഡ്‌ വിതരണവും ഡിസംബർ 6ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 03:22 PM | 0 min read

കുവൈത്ത്‌ സിറ്റ > തനിമ കുവൈത്ത് സംഘടിപ്പിക്കുന്ന സാൻസീലിയ എവർ റോളിങ് ട്രോഫിക്കായുള്ള 18-ാമത് ദേശീയ വടംവലി മത്സരവും പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും 6 ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ ഓപ്പൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ (രാജു സക്കറിയ നഗർ) നടക്കും. തനിമ മുൻ ഹാർഡ്കോർ അംഗമായിരുന്ന രാജു സക്കറിയയുടെ സ്മരണാർത്ഥം നാമകരണം ചെയ്തിട്ടുള്ള മത്സരവേദി മുൻ കായികതാരം സുരേഷ് കാർത്തിക് കാണികൾക്കായി സമർപ്പിക്കും. ഉച്ചയ്ക്ക് 12ന് രജിസ്ട്രേഷനോടെ വടംവലി മത്സരങ്ങൾക്ക് തുടക്കം കുറിക്കും. 20 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം തനിമ കുവൈത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ഫെഡറേഷൻ അനുവാദം നൽകിയത് തനിമയ്ക്കാണെന്നും ഭാരവാഹികൾ അറിയിച്ചു. ഇതോടെ, വടംവലി മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങളെ ഉൾപ്പെടുത്തി കുവൈത്തിൽ നിന്നുള്ള ഒരു ടീമിന് അടുത്ത മാസം മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ പങ്കെടുക്കാം. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സന്ദർശക വീസയിൽ കുവൈത്തിലുള്ളവർക്കും മത്സരത്തിൽ 'അതിഥി'യായി വടം വലിക്കാം. ഒരു ടീമിൽ മൂന്ന് അതിഥിതാരങ്ങളെ അനുവദിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഓണത്തനിമ കൺവീനർ ദിലീപ്‌ ഡി കെ, പ്രൊഗ്രാം കൺവീനർ ബാബുജി ബത്തേരി, തനിമ ഓഫീസ്‌ സെക്രെട്ടറി ജിനു കെ അബ്രഹാം , ജനറൽ  കൺവീനർ ജോജിമോൻ തോമസ്‌ , ട്രഷറർ റാണാ വർഗ്ഗീസ്‌, ഓണത്തനിമ ജോയിന്റ്‌ കൺവീനർ കുമാർ ത്രിത്താല, ഫിനാൻസ്‌ കൺവീനർ ഷാജി വർഗ്ഗീസ്‌‌ എന്നിവർ വാർത്താമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home