Deshabhimani

വായനയുടെ പൂന്തോട്ടമൊരുക്കി ജ്ഞാനത്തെ വിശാലമാക്കണം. എം എ ബേബി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 03:06 PM | 0 min read

ഷാർജ > വായനയെ ആസ്വദിക്കാൻ കുട്ടികൾക്ക് കഴിയുമ്പോൾ സാംസ്കാരികമായി നവീകരിക്കപ്പെടുകയും വ്യക്തി വികസനത്തിന്റെ ചവിട്ടുപടികൾ കയറാൻ കഴിയുകയും ചെയ്യുമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മാസ് ബാലവേദി കുട്ടികൾ ഒരുക്കിയ ഒത്തുചേരൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനത്തിന്റെ വിദൂര പടവുകളും കീഴടക്കാൻ കഴിയുന്ന  ജ്ഞാനികളാണ് ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ളത്. തനിക്കറിയാത്തതിനെക്കുറിച്ച് അറിയുവാനുള്ള വെമ്പലാണ് ഓരോ കുഞ്ഞുങ്ങൾക്കും ഉണ്ടാകേണ്ടത്. ഒരു പുസ്തകത്തിൽ നിന്ന് തുടങ്ങുന്നു എന്ന മുദ്രാവാക്യത്തെ മുൻനിർത്തി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ലക്ഷ്യമിടുന്നത് ഈ കാഴ്ചപ്പാടാണ് എന്നും എം എ ബേബി കൂട്ടിച്ചേർത്തു.

ചടങ്ങിൽ വിവിധ മേഖലകളിൽ  നിന്നുമുള്ള ബാലവേദി കമ്മറ്റികളെ പ്രതിനിധീകരിച്ച് മണിശിഖ മധു (മാസ് ബാലവേദി റോള മേഖല സെക്രട്ടറി), സിയാ അസീസ് (അജ്‌മാൻ മേഖലാ സെക്രട്ടറി), ഹൃദയ സജിൻ (ഇൻഡസ്ട്രിയൽ മേഖല പ്രസിഡണ്ട്) എന്നിവരെക്കൂടാതെ മാസ് സ്ഥാപക പ്രസിഡന്റ് ടി കെ അബ്ദുൽ ഹമീദ്,  മാസ് ജനറൽ സെക്രട്ടറി ബിനു കോറോം, വനിതാ വിഭാഗം കോഡിനേറ്റർ ഷൈൻ റെജി ചാക്കോ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home