Deshabhimani

വെസ്റ്റ് ബാങ്ക് വിപുലീകരണം; ഇസ്രയേൽ മന്ത്രിയുടെ പ്രസ്താവന അപലപനീയം: യുഎഇ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 04:13 PM | 0 min read

ഷാർജ > അധിനിവേശ വെസ്റ്റ് ബാങ്കിന്മേൽ അടുത്ത വർഷം ഇസ്രയേൽ പരമാധികാരം അടിച്ചേൽപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിനെപ്പറ്റി ഇസ്രയേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് നടത്തിയ പ്രസ്താവനകളെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് അപലപിച്ചു. അധിനിവേശ പലസ്തീൻ പ്രദേശത്തിൻ്റെ നിയമപരമായ നില മാറ്റാൻ ലക്ഷ്യമിട്ടുള്ള എല്ലാ പ്രകോപനപരമായ പ്രസ്താവനകളും നടപടികളും അന്താരാഷ്ട്ര നിയമസാധുതയെക്കുറിച്ചുള്ള പ്രമേയങ്ങൾക്ക് വിരുദ്ധമായ എല്ലാ നടപടികളും യുഎഇ നിരസിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേൽ മന്ത്രിയുടെ പ്രസ്താവന മേഖലയിലെ അസ്ഥിരതയും സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതാണ് എന്നും യുഎഇ അഭിപ്രായപ്പെട്ടു.  

 



deshabhimani section

Related News

0 comments
Sort by

Home