Deshabhimani

ഒമാൻ സുൽത്താൻ യുഎസ് പ്രസിഡൻ്റിനെ അഭിനന്ദിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 04:20 PM | 0 min read

മസ്‌കത്ത് > അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുത്ത ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് സുൽത്താൻ ഹൈതം ബിൻ താരിക്. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും സമാധാനവും സുസ്ഥിരതയും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അമേരിക്കൻ ജനതയെ കൂടുതൽ പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും നയിക്കുന്നതിൽ വിജയിക്കട്ടെയെന്നും നിയുക്ത പ്രസിഡൻ്റ് ട്രംപിന് തൻ്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ സുൽത്താൻ അറിയിച്ചു. ഒമാനും യുഎസും തമ്മിലുള്ള സഹകരണവും നിക്ഷേപ ബന്ധങ്ങളും സംയുക്ത താൽപ്പര്യങ്ങൾ നിറവേറ്റുന്ന വിധത്തിൽ കൂടുതൽ പുരോഗതിക്കും വിപുലീകരണത്തിനും മുതൽ കൂട്ടാവട്ടെ എന്ന് ആശംസിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home