കുവൈത്തിൽ ഡിസംബർ 1 ഞായറാഴ്ച പൊതു അവധി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 03:13 PM | 0 min read

കുവൈത്ത്‌ സിറ്റി > കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന  ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) ഉച്ചകോടിയോട് അനുബന്ധിച്ച് ഡിസംബർ 1 ന് പൊതു അവധി ആയിരിക്കുമെന്ന്  സിവിൽ സർവീസ് കമ്മീഷൻ  ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു.

മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവർക്കും ഈ അവധി ബാധകമാണ്. എന്നാൽ, അടിയന്തര സേവനങ്ങളും പൊതു താൽപര്യ സേവനങ്ങളും നൽകുന്ന ഏജൻസികൾ അവരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതെ നടത്തുന്നതിനായി അതനുസരിച്ചുള്ള ഷെഡ്യൂളുകൾ തയ്യാറാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home