മയക്കുമരുന്ന് ദുരുപയോഗം പ്രതിരോധിക്കാൻ യുഎഇയുടെ പുതിയ തന്ത്രങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 02:56 PM | 0 min read

ദുബായ് > മയക്കുമരുന്ന് ദുരുപയോഗം പ്രതിരോധിക്കാൻ യുഎഇയുടെ പുതിയ തന്ത്രങ്ങൾ ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. നവംബർ 4 തിങ്കളാഴ്ച  ആരംഭിച്ച ഗവൺമെൻ്റിൻ്റെ വാർഷിക യോഗത്തിലാണ് യുഎഇ കാബിനറ്റ് മയക്കുമരുന്നിനെതിരെ ദേശീയ തന്ത്രം സ്വീകരിച്ചത്. പ്രാദേശികമായും അന്തർദേശീയമായും മയക്കുമരുന്ന് വ്യാപാരികൾക്കും പ്രമോട്ടർമാർക്കും എതിരെയുള്ള പ്രതിരോധം വർധിപ്പിക്കുക, പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക, സാമൂഹിക അവബോധവും മറ്റ് ഫലപ്രദമായ നടപടികൾക്കൊപ്പം കുറ്റവാളികൾക്കായി തിരുത്തൽ കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നിവയാണ് പ്രധാന തന്ത്രങ്ങൾ.

 “മയക്കുമരുന്ന് ഒരു വിപത്താണ്, നഷ്ടമാണ്, ആസക്തിയാണ് .ഈ  മിസാമൂഹിക കാൻസറിനു  എല്ലാവരും ഒരുമിച്ച് പോരാടണം."മന്ത്രിസഭാ യോഗത്തിന് നേതൃത്വം നൽകിയ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്ത്രം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home