മുഹമ്മദ് രാജയ്ക്ക് ജിദ്ദ കേരള പൗരാവലി യാത്രയയപ്പ് നൽകി

ജിദ്ദ > നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പൊതുപ്രവർത്തകനും ജിദ്ദ കേരള പൗരാവലി പ്രതിനിധി സഭാംഗവുമായ മുഹമ്മദ് രാജ കാക്കാഴത്തിന് കേരള പൗരാവലി യാത്രയയപ്പു നൽകി. ജിദ്ദാ കേരള പൗരാവലിയുടെ ചെയർമാൻ കബീർ കൊണ്ടോട്ടി ഫലകം കൈമാറി.
സാമൂഹ്യ സേവന പ്രവർത്തനങ്ങൾ തനിക്കു ഏറെ സംതൃപ്തിയും ആത്മ വിശ്വാസവും നൽകിയിട്ടുണ്ടെന്ന് മുഹമ്മദ് രാജ പറഞ്ഞു. കേരള പൗരാവലിയോടൊപ്പം ജിദ്ദയിലെ പ്രവാസികൾക്കിടയിൽ പൗരാവലി നടത്തുന്ന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നസീർ വാവാക്കുഞ്ഞ്, ഷെറീഫ് അറക്കൽ, മൻസൂർ വയനാട് എന്നിവർ സംസാരിച്ചു. പൗരാവലി സീനിയർ നേതാക്കളായ സലാഹ് കാരാടൻ, മിർസ ഷെറീഫ്, ജലീൽ കണ്ണമംഗലം, നവാസ് തങ്ങൾ, ബീരാൻ കോയിസ്സൻ, റാഫി ബീമാപ്പള്ളി, വേണു അന്തിക്കാട്, നാസർ ചാവക്കാട്, അബ്ദുൽ ഖാദർ ആലുവ, നൗഷാദ് ചാത്തല്ലൂർ എന്നിവർ പങ്കെടുത്തു.
Related News

0 comments