മലയാളം മിഷൻ ദുബായ് ചാപ്റ്റർ ഓണാഘോഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 03:19 PM | 0 min read

ദുബായ് > മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ ക്ലസ്റ്റർ മീറ്റിങ്ങും ഓണാഘോഷവും ദുബായ് ആപ്പിൾ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്നു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പരിപാടി ഉദ്ഘാടനം ചെയ്തു. സർഗോത്സവം 2024 ബ്രോഷർ പ്രകാശനവും മിഷൻ അധ്യാപകരുടെ ക്ലസ്റ്റർ മീറ്റിങും നടന്നു. മലയാളം മിഷൻ സേവനത്തിൽ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ മുതിർന്ന അദ്ധ്യാപികയായ സ്വപ്നസജിയെ ആദരിച്ചു.

ക്ലാസ്സ്‌റൂം സെഷനുകൾ അധ്യാപകരായ സർഗ്ഗ റോയ്, ശ്രീകല , ബാബുരാജ് , സുഭാഷ് എന്നിവർ കൈകാര്യം ചെയ്തു. ചോദ്യോത്തരവേളയിൽ കൺവീനർ ഫിറോസിയ, ശംസി റിംന ,സ്മിത എന്നിവർ മലയാളം മിഷന്റെ കീഴിൽ ലഭ്യമായ സൗകര്യങ്ങളെ പറ്റി വിശദീകരിച്ചു.

പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ്, ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായ അംബു സതീഷ്, ദിലീപ് സി എൻ എൻ എന്നിവരോടൊപ്പം ചാപ്റ്റർ വൈസ് ചെയർമാൻ ഷിജു നെടുമ്പ്രത്ത് , സിജി ഗോപിനാഥൻ, നജീബ് , എൻസി എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home