ഗാസ മുനമ്പിൽ കുടിവെള്ള വിതരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 02:42 PM | 0 min read

ദുബായ് >  ഗാസ മുനമ്പിലെ നിവാസികൾക്കായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് കുടിവെള്ളം വിതരണം ചെയ്തു. രോഗികളുടെ ദുരിതം ലഘൂകരിക്കുന്നതിനും മെഡിക്കൽ പോയിൻ്റുകളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള കാമ്പെയ്‌നിൻ്റെ ഭാഗമായി ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3 ടീം മെഡിക്കൽ പോയിൻ്റുകളിലും ആളുകൾ ഒത്തുകൂടിയിരിക്കുന്ന ഖാൻ യൂനിസിലുമാണ് കുടിവെള്ളം വിതരണം ചെയ്തത്.

സന്നദ്ധസംഘങ്ങൾ മെഡിക്കൽ പോയിൻ്റുകൾക്ക് വാട്ടർ ടാങ്കുകളും നൽകി. ഖാൻ യൂനിസിലെയും വടക്കൻ ഗാസയിലെയും വാട്ടർ ലൈനുകളും നെറ്റ്‌വർക്കുകളും നന്നാക്കുക, വാട്ടർ ടാങ്കുകൾ വിതരണം ചെയ്യുക, ക്യാമ്പുകളിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് കുടിവെള്ളം വിതരണം ചെയ്യുക എന്നിവയുൾപ്പെടെ വിവിധ പദ്ധതികൾ യുഎഇ നടത്തുന്നുണ്ട്.



deshabhimani section

Related News

0 comments
Sort by

Home