Deshabhimani

എം എം ലോറൻസിന്റെ നിര്യാണത്തിൽ മാസ് അനുശോചനം രേഖപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 07:19 PM | 0 min read

ഷാർജ> അന്തരിച്ച സിപിഐ എം നേതാവ് എം എം ലോറൻസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മാസ്. സാധാരണക്കാരായ തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച, സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലെ തൊഴിലാളികളെ  സംഘടിപ്പിക്കുകയും അവരുടെ അവകാശങ്ങൾക്കു വേണ്ടി സമരങ്ങൾ ചെയ്യുകയും ചെയ്ത ഉജ്ജ്വലനായ കമ്മ്യുണിസ്റ്റ് നേതാവായിരുന്നു എം എം ലോറൻസ്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന സഖാവ് ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയനായി ദീർഘനാൾ തടവിൽ കഴിഞ്ഞിട്ടുണ്ട്. തൊഴിലാളി വർ​ഗ പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും തീരാനഷ്ടമാണ് എം എം ലോറൻസിന്റെ വിയോ​ഗം. എം എം ലോറൻസിന്റെ മരണത്തിലും കുടുംബാംഗങ്ങളുടെ ദുഃഖത്തിലും അനുശോചനം രേഖപെടുത്തിയതായി മാസ് പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home