അഭിലാഷ് നായർക്ക് യാത്രയയപ്പ് നൽകി

മസ്‌ക്കറ്റ് > മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവും സാമൂഹിക പ്രവർത്തകനുമായ ഡോക്ടർ അഭിലാഷ് നായർക്ക് സൂർ മേഖലാ കമ്മിറ്റി സെപ്റ്റംബർ 14ന് യാത്രയയപ്പ് നൽകി. സൂർ മേഖല കമ്മിറ്റി അംഗം മുഹമ്മദ് ഷാഫി യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.
മേഖല കമ്മിറ്റി അംഗങ്ങളായ സജീവൻ ആമ്പല്ലൂർ, ശ്രീധർ ബാബു അധ്യാപികമാരായ രേഖ മനോജ്, ഷംന അനസ് ഖാൻ, റുബീന റാസിഖ്, അക്ഷര തുളസിദാസ്, മാനസ ഷാനവാസ്, മലയാളം മിഷൻ ഒമാൻ സൂർ മേഖലാ കോഡിനേറ്റർ അജിത്, പ്രവർത്തനസമിതി അംഗവും മേഖലാ കമ്മിറ്റി അംഗവുമായ സൈനുദ്ദീൻ കൊടുവള്ളി എന്നിവർ സംസാരിച്ചു. ഡോക്ടർ അഭിലാഷിന് സൂർ മേഖലയുടെ ഉപഹാരം നൽകി.
Related News

0 comments