സെപ്റ്റംബർ 15ന് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി പ്രഖ്യാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 04:59 PM | 0 min read

ദുബായ് > മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് സെപ്റ്റംബർ 15 ഞായറാഴ്ച യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
പൊതുമേഖലാ ജീവനക്കാർക്ക് നേരത്തെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് സെപ്റ്റംബർ 15ന് അവധി പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

0 comments
Sort by

Home