Deshabhimani

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നിരവധി പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2024, 03:43 PM | 0 min read

ദുബായ് > യുഎഇയിൽ സെപ്റ്റംബർ 1 ഞായറാഴ്ച ആരംഭിച്ച വിസ പൊതുമാപ്പ് പദ്ധതിയുടെ ആദ്യ ദിനത്തിൽ ആയിരത്തിലധികം ആളുകൾ ദുബായിൽ തങ്ങളുടെ റസിഡൻസി സ്റ്റാറ്റസ് നിയമവിധേയമാക്കി.

താമസ നിയമങ്ങൾ ലംഘിക്കുന്നവർക്ക് നിരോധനവും പിഴയും ഉൾപ്പെടെയുള്ള നിയമനടപടികളിൽ നിന്ന് ഒന്നുകിൽ രാജ്യം വിടുകയോ ഫീസും നൽകാതെ അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുകയോ ചെയ്യാം. ഒക്‌ടോബർ 31-നനാണ് രണ്ട് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കുന്നത്.

പാസ്‌പോർട്ട് നഷ്ടപ്പെട്ട പൊതുമാപ്പ് അപേക്ഷകർ പാലിക്കേണ്ട നടപടിക്രമങ്ങൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വ്യക്തമാക്കിയിട്ടുണ്ട്. യാത്ര രേഖ ലഭിക്കുന്നതിന് അബുദാബിയിലെ എക്‌സിക്യൂട്ടീവ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സുമായി ബന്ധപ്പെട്ട്, സ്‌മാർട്ട് സിസ്റ്റം വഴി ഒരു അഭ്യർത്ഥന സമർപ്പിക്കണം. അവിടെ അപേക്ഷകന് റെസിഡൻസി വിശദാംശങ്ങളുടെ എക്‌സ്‌ട്രാക്റ്റും പാസ്‌പോർട്ട് നഷ്ടപ്പെട്ടതായി പ്രസ്താവിക്കുന്ന സർട്ടിഫിക്കറ്റും നൽകണം.

പൊതുമാപ്പിന് അപേക്ഷിക്കുന്നർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 19 ചാനലുകൾക്ക് പുറമേ, 600522222 എന്ന കോൾ സെൻ്ററിലൂടെ 20 ഭാഷകളിൽ അന്വേഷണങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home