Deshabhimani

നവോദയ സാംസ്കാരികവേദി യാത്രയയപ്പ് നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 05:46 PM | 0 min read

ദമ്മാം > നവോദയ കേന്ദ്രകമ്മിറ്റി അംഗവും സിഹാത് ഏരിയ പ്രസിഡന്റുമായ രഘുനാഥിന് യാത്രയയപ്പ് നൽകി. നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര ഉദ്ഘാടനം നിർവഹിച്ചു.  കേന്ദ്ര കമ്മിറ്റിയുടെ മൊമെന്റോ രക്ഷധികാരി സമതി അംഗം രവിപട്യവും, ഏരിയയുടെ  ഉപഹാരം ഗിരീഷും, അനിൽ കുമാറും കൈമാറി. കേന്ദ്ര വൈസ് പ്രസിഡന്റ് ശ്രീജിത്ത്, ഏരിയ സെക്രട്ടറി ഗിരീഷ്, നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അജയൻ കണ്ണൂർ, കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് ഖത്തിഫ്, കുടുംബവേദി ദമ്മാം ഏരിയ സെക്രട്ടറി മനോജ്‌ പുത്തൂരാൻ, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം സൂര്യ മനോജ്‌, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം രാജീവ്‌, ഖത്തീഫ് ഏരിയ സെക്രട്ടറി ബിജു എന്നിവർ ചടങ്ങിൽ സംസാരിച്ചു. സിഹാത്, ഖത്തീഫ് ഏരിയ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home