Deshabhimani

ബുദ്ധദേവ് ഭട്ടാചാര്യ അനുശോചന യോഗം സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 04:00 PM | 0 min read

ദമ്മാം> പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നിര്യാണത്തിൽ നവോദയ ദമ്മാം മേഖല അനുശോചന യോഗം സംഘടിപ്പിച്ചു. കേന്ദ്ര എക്സികുട്ടീവ് അംഗം അനിൽകുമാർ ടൊയൊട്ട അനുശോചന പ്രമേയം അവതരിപ്പിച്ചു.  ദമ്മാം ബദർ അൽ റബി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നവോദയ മുഖ്യരക്ഷാധിക്കാരി ബഷീർ വരോട് ആമുഖ അനുസ്മരണ പ്രഭാഷണം നടത്തി. നവോദയ കേന്ദ്രകമ്മിറ്റി അംഗം സലീം പുതിയവീട്ടിൽ, ജമാൽ വല്യാപള്ളി (നവയുഗം), ബിജു കല്ലുമല (ഓഐസിസി), സുനിൽ മുഹമ്മദ് (ലോകകേരള സഭാംഗം), നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം, കേന്ദ്രകുടുംബവേദി വൈസ് പ്രസിഡൻഡ് സുരയ്യ ഹമീദ്, നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഗോപകുമാർ , നവോദയ കേന്ദ്ര ജോയിന്റ് സെക്രട്ടറി ഉണ്ണി എങ്ങണ്ടിയൂർ  എന്നിവർ സംസാരിച്ചു. 



deshabhimani section

Related News

0 comments
Sort by

Home