വയനാട് ദുരന്തം: അനുശോചനം രേഖപ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി> വയനാട് ദുരന്തത്തിൽ കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അഹമദ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. രാഷ്ടപതി ദ്രൗപതി മുർവിന് അയച്ച സന്ദേശത്തിലാണ് അമീർ അനുശോചനം അറിയിച്ചത്. ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെയും കാണാതായവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അദ്ദേഹം അറിയിച്ചു.
കുവൈത്ത് കീരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവരും ഇന്ത്യൻ പ്രസിഡൻ്റിന് സമാനമായ അനുശോചനം രേഖപ്പെടുത്തി.
Related News

0 comments