Deshabhimani

അക്കാഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 04:09 PM | 0 min read

ദുബായ് >  അക്കാഫ് ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ചു ദുബായ് ഹെൽത്ത് അതോറിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  മുന്നൂറിലധികം പേർ രക്തം ദാനം ചെയ്തു. അക്കാഫിന്റെ മാനുഷിക പ്രവർത്തനങ്ങളുടെ തുടർച്ചയായി കൃത്യമായ കാലയളവിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇത്തവണയും പരിപൂർണ്ണ വിജയമാക്കിയതിൽ അക്കാഫ് ഭാരവാഹികൾ നന്ദി പറഞ്ഞു.‌

ഷെഹീർ ഷാ, ഷെഫി എന്നിവർ ക്യാമ്പിന്റെ നടത്തിപ്പിനായി പ്രവർത്തിച്ചു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ, വൈസ് ചെയർമാൻ ബക്കറലി, വൈസ് പ്രസിഡന്റ് ശ്യാം, സെക്രട്ടറി മനോജ് കെ വി, ജോയിന്റ് ട്രെഷറർ ഫിറോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.



deshabhimani section

Related News

0 comments
Sort by

Home