യാമ്പു കെൻസ് സ്‌കൂൾ വാർഷികാഘോഷം

ജിദ്ദ: യാമ്പു കെൻസ് അന്താരാഷ്‌ട്ര സ്‌കൂൾ 13–-ാം വാർഷികം പ്രൗഡഗംഭീരമായി ആഘോഷിച്ചു. രണ്ടുദിവസത്തിലായി നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ബിന്ദു സന്തോഷ് അധ്യക്ഷയായി. എംഡി ഷിംന ഷാക്കീർ സ്‌കൂളിന്റെ പുതിയ ലോഗോ പുറത്തിറക്കി.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ സൂപ്പർവൈസർമാർ, കെൻസ് റാബിക് ഡയറക്ടർ നൗഫൽ, വൈസ്ബർഗ് സൊല്യൂഷൻസ് മാനേജർ മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ സബീഹ ബാനു, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ അഫ്സർ പാഷ, യാമ്പുവിലെ മറ്റ് സ്‌കൂൾ പ്രിൻസിപ്പൽമാർ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കോഓർഡിനേറ്റർമാരായ മിനിമോൾ ബാബു, ചന്ദ്ര സുരേഷ്, മാഹി ഖാൻ, റഫീക് എന്നിവരുടെ നേതൃത്വത്തിൽ നാടകം, സംഘനൃത്തം, മൂകാഭിനയം അടക്കമുള്ള വിവിധ പരിപാടികൾ അരങ്ങേറി.
Related News

0 comments